ജ്യോതിശാസ്ത്രം എന്നത് ഒരു ശാസ്ത്രമാണ്.കൃത്യമായ കണക്കുകളും നിർവചനങ്ങളുമുള്ള അനേകായിരം വർഷങ്ങൾക്കു മുൻപ് പ്രചാരത്തിൽ വന്ന ഒന്നാണിത്.
തെറ്റിദ്ധരിക്കുന്നു
എന്നാൽ മനുഷ്യരിൽ ഒരു വിഭാഗം ഇതിന് മാജിക്കായി (കൺകെട്ട്) തെറിദ്ധരിക്കുന്നു. എന്തോ സൂത്ര പണികൊണ്ട് കാര്യം സാധിക്കാൻ കഴിയുന്ന ഒന്നാണ് ജ്യോതിഷം എന്ന് തെറ്റിദ്ധരിക്കപ്പെടുന്നു.എന്നാൽ അത് കൂടുതലായി ജ്യോതിഷത്തെ മനസ്സിലാക്കാൻ ശ്രമിക്കാതെ പെട്ടെന്ന് കാര്യങ്ങൾ സാധിക്കുക എന്ന മനുഷ്യൻ്റെ ധൃതിയാണ്.ഫലമോ? വലിയ സാമ്പത്തിക നഷ്ടവും മനപ്രയാസവും ഫലം. അതു കൂടാതെ ജ്യോതിഷത്തെ തെറ്റിദ്ധരിക്കാൻ ഒരു കാരണവുമാകുന്നു.
ജ്യോതിഷത്തിന് പല വഴികൾ
ജ്യോതിഷത്തിന് പല വഴികളുണ്ട് അതിലൊന്നാണ് ആരൂഢ ശാസ്ത്രം. ഇതിൻ്റെ പ്രേത്യേക നമ്മൾ ഒരു ദിവസം ചെയ്യാൻ പോകുന്ന കാര്യങ്ങൾ അത് ചെയ്താൽ ഗുണമാവുമോ അതോ താമസം ഉണ്ടാകുമോ? അതിൻ്റെ ഫലങ്ങൾ എങ്ങനെ, തുടങ്ങിയ കാര്യങ്ങൾ ആരൂഢ ശാസ്ത്രത്തിലൂടെ മനസ്സിലാക്കാൻ കഴിയും.
വിവരം അറിയാൻ
വിവരം അറിയാൻ ഉദ്ദേശിക്കുന്നയാൾ കുളി കഴിഞ്ഞ് ഈറനോടെ താൻ വിശ്വസിക്കുന്ന ശക്തിക്കു മുൻപിൽ പ്രാർത്ഥിച്ച ശേഷം ആരൂഢ ശാസ്ത്ര പ്രകാരമുള്ള രാശി ചക്രത്തിൽ തൊടണം. രാശിചക്രവും: അതിൻ്റെ ഫലങ്ങളും ചുവടെ ചേർക്കുന്നു. രാശിചക്രം ഈ Blog-ൻ്റെ താഴെ ചേർക്കുന്നതാണ്.
എന്താണ് അരൂഢ ശാസ്ത്രം?
ചെയ്യാൻ പോകുന്നതോ ചെയ്തതോ ആയ വസ്തുതകളുടെ ശുഭാശുഭ ഫലങ്ങാൽ മനസ്സിലാക്കുന്ന ശാസ്ത്രമാണ് ആരൂഢ ശാസ്ത്രം. (അതായത് നമ്മൾ ഓരോ ദിവസവും ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ പോകുന്ന അന്നു തന്നെ നടക്കുമോ അതോ കാലതാമസമോ തടസമോ ഉണ്ടാകുമോയെന്നു മനസ്സിലാക്കാൻ ആരൂഢ ശാസ്ത്രം കൊണ്ട് കഴിയും)
ഫലങ്ങൾ എങ്ങനെ അറിയാം?
ശുഭദിനത്തിൽ കുളിച്ച് ശുഭ വസ്ത്രം ധരിച്ച് ഗുരുവിനെ ധ്യാനിച്ച് അവരവരുടെ ഇഷ്ടമൂർത്തികളെ പ്രർത്ഥിച്ച് രാശിചക്രത്തിൽ തൊട്ടാണ് ഫലം അറിയേണ്ടത് .അവനവൻ്റെ വിശ്വാസവും പ്രാർത്ഥനയും പോലെ ഫലം പൂർണ്ണത ലഭിക്കും.
രാശിചക്രത്തിൽ ആരൂഢ ശാസ്ത്രം
രാശിചക്രത്തിൽ മേടം ,കർക്കിടകം, തുലാം, മകരം, എന്നീ രാശികൾ കൂപവും.
വാസിഷ്ഠം
ഇടവം ,ചിങ്ങം, വ്യശ്ചികം കുംഭം, എന്നീ രാശികൾ വാസിഷ്ഠമാകുന്നു.
ഉദരം
മിഥുനം, കന്നി, ധനു, മീനം, എന്നീ രാശികൾ ഉദരവുമാകുന്നു.
പരിണിത ഫലം
ഏതെങ്കിലും സംഗതികളുടെ പരിണിത ഫലം അറിയണമെങ്കിൽ ശുഭദിനത്തിൽ കുളി കഴിഞ്ഞ് ശുഭ വസ്ത്രം ധരിച്ച് ഈശ്വര സ്മരണയോടു കൂടി ജ്യോതിശാസ്ത്ര കർത്താവായ വസിഷ്ഠ മഹർഷിയെ മനസ്സിൽ ധ്യാനിച്ച് രാശിചക്രത്തിൽ ഏതെങ്കിലും ഒന്നിൽ തൊടുക. തൊട്ട രാശി ഏതാണെന്ന് മനസ്സിലക്കി ഗുണദോഷഫലങ്ങൾ പറയാം.
ജോലി ലഭിക്കുമോ?
കുളിച്ച് ശുഭ വസ്ത്രമണിഞ്ഞ് പ്രാർത്ഥനയോടു കൂടി രാശിചക്രത്തിൽ തൊട്ടത് 20പമെങ്കിൽ കാലതാമസം കൊണ്ട് ജോലി നേടിയെടുക്കാൻ കഴിയുമെന്നും എന്നാൽ തൊട്ടത് വാസിഷ്ഠമാണെങ്കിൽ താമസം കൂടാതെ തന്നെ ജോലി കൈവരിക്കാൻ കഴിയുമെന്നും അതു മൂലം ജോലി പരമായും സാമ്പത്തിക പരമായും ധാരാളം ഗുണങ്ങൾ ഉണ്ടാവുകയും ചെയ്യും. എന്നാൽ തൊട്ടത് ഉദരമാണെങ്കിൽ ജോലി ലഭിക്കാൻ തടസങ്ങൾ ഉണ്ടാകും.
യാത്ര ഗുണമോ ദോഷമോ?
നമ്മൾ ചെയ്യുന്ന യാത്ര ചിലപ്പോൾ ഗുണവും ദോഷവും വരുത്തി വയ്ക്കുന്നു. യാത്ര തുടങ്ങുന്നതിനു മുൻപായി കുളിച്ച് പ്രാർത്ഥനയോടെ ഇഷ്ടമൂർത്തിയെ മനസ്സിൽ ധ്യാനിച്ച് രാശിചക്രത്തിൽ തൊടുക.
വാസിഷ്ഠം
തൊട്ടതു വാസിഷ്ഠമെങ്കിൽ യാത്ര ഗുണമാണ്.
കൂപം
തൊട്ടതു കൂപത്തിലാണെങ്കിൽ യാത്ര കൊണ്ട് യാതെരു ഫലവുമില്ലെന്നു മാത്രമല്ല പണ നഷ്ടവും ഫലം.
ഉദരം
തൊട്ടത് ഉദരമാണെങ്കിൽ യാത്ര പോയാൽ ശുഭകരമല്ലെന്നു മാത്രമല്ല മനപ്രയാസത്തിനും ധനനഷ്ടത്തിനും കാരണമായേക്കും.
കാര്യം സാധിക്കുമോ?
കാര്യം സാധിക്കുമോ എന്നറിയുന്നതിനായി ആരൂഢ ശാസ്ത്ര വിധിപ്രകാരമുള്ള രാശി നിലചക്രത്തിലെ വാസിഷ്ഠമാണ് തൊട്ടതെങ്കിൽ നിശ്ചയിച്ച് ഉറപ്പിക്കപ്പെട്ട കാര്യം പെട്ടെന്ന് തന്നെ സാധിക്കുമെന്ന് മനസ്സിലാക്കാവുന്നതാണ്.
കൂപം
തൊട്ടത് കൂപമാണെങ്കിൽ കാലതാമസം കൊണ്ട് കാര്യം സാധിക്കും.
ഉദരം
തൊട്ടത് ഉദരമെങ്കിൽ നിശ്ചയിച്ചു കൊണ്ടു പോകുന്ന കാര്യം തടസമുണ്ടാകുമെന്ന് കണക്കാക്കണം.
നഷ്ടപ്പെട്ട മുതൽ തിരിച്ചു കിട്ടുമോ?
കുളിച്ച് ഇഷ്ടദേവനെ മനസ്സിൽ ധ്യാനിച്ച് രാശി നിലചക്രത്തിൽ തൊട്ടപ്പോൾ കിട്ടിയത് യൂപമാണെങ്കിൽ കാലതാമസം ഉണ്ടായാലും നഷ്ടപ്പെട്ട മുതൽ തിരിച്ചു കിട്ടും.
വാസിഷ്ഠം
തൊട്ടത് വാസിഷ്ഠമാണെങ്കിൽ നഷ്ടപ്പെട്ടു പോയ മുതൽ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷ വേണ്ട.
കടം തീർക്കാൻ കഴിയുമോ?
മനുഷ്യ ജിവിതത്തിൽ ഏതു വിധേനെയും കടങ്ങളുണ്ടാകും. അത് തിരികെ കൊടുക്കാൻ ധൈര്യമുള്ളതുകൊണ്ടാണ് നാം കടക്കാരാവുന്നത്. എന്നാൽ മറ്റു ചിലർ അമിത ആർഭാടം കൊണ്ട് കടക്കാരാവുന്നു. ഇതിന് പരിഹാരം അവർ തന്നെ കണ്ടെത്തണം എന്നാൽ മറ്റു ചിലർ ശ്രദ്ധിച്ചു ജീവിച്ചിട്ടും അമിതമായി കടം വരുന്നുവെങ്കിൽ അത് സമയദോഷം തന്നെ.
പരിഹാരം
കടം തീർക്കാൻ സാധിക്കുമോ എന്ന് മനസ്സിലാക്കാൻ രാശി നിലചക്രത്തിൽ തൊടുക. തൊട്ടത് കൂപമെങ്കിൽ കടം കുറച്ചു കുറച്ചായി തീർക്കാൻ കഴിയുമെന്നും അതിനുള്ള മാർഗ്ഗം ഉണ്ടാകുമെന്നും ഉറപ്പിക്കാം എന്നാൽ ഉദരമാണു തൊടുന്നതെങ്കിൽ കടം വീട്ടാൻ ഇനിയും കാലാവധി കൂടുമെന്നും മനസ്സിലാക്കാം.
കൃഷി ഇറക്കിയാൽ വിജയിക്കുമോ?
കൃഷി ഇറക്കാൻ മനസ്സിൽ തീരുമാനമെടുത്തു കൊണ്ട് പ്രാർത്ഥനയോടെ ആരൂഢ രാശി നിലചക്രത്തിൽ തൊട്ടത് കൂപമാണെങ്കിൽ കൃഷിയിൽ ലാഭവും നഷ്ടവും ഉണ്ടാവുകയില്ലെന്നും. എന്നാൽ തൊട്ടത് വാസിഷ്ഠമാണെങ്കിൽ കൃഷി നഷ്ടമായിരിക്കുമെന്നു പറയാം എന്നാൽ തൊട്ടത് ഉദരമാണെങ്കിൽ കൃഷി കൊണ്ട് നേട്ടവും നല്ല വിളവ് മൂലം സംതൃപ്തിയും സാമ്പത്തിക നേട്ടവും ലഭിക്കുമെന്നു കാണാം.
താമസിക്കാൻ പോകുന്ന വീടിനെ കുറിച്ച് അറിയാൻ
ഒരു വീട്ടിൽ താമസിക്കുന്നതിനെപ്പറ്റി മനസ്സിലാക്കാൻ രാശിചക്രത്തിൽ തൊട്ടത് കൂപമാണെങ്കിൽ ആ വീട് താമസിക്കാൻ നല്ല്ലതല്ലെന്നും തൊട്ടത് വാസിഷ്ഠമെങ്കിൽ അവിടെ താമസിച്ചാൽ മനസമാധാനം കിട്ടില്ലയെന്നും എന്നാൽ ഉദരമാണ് തൊട്ടതെങ്കിൽ വീട് താമസത്തിന് നല്ലതാണെെന്നും അറിയാം.
1 Comments
മികച്ച വിവരണം. സാധാരണക്കാർക്കും എളുപ്പം മനസ്സിലാകുന്നത്
ReplyDeleteif you have any dobt, comment