നമ്മളുടെ ചുറ്റുപാടു ശ്രദ്ധിച്ചാൽ ചിലത് മനസ്സിലാക്കാൻ കഴിയും ഉദാഹരണമായി, പ്രശസ്തരായ ഗായകർ പാടുന്നതിനേക്കാൾ ഭംഗിയായി പാടാൻ കഴിയുന്നവർ നമുക്ക് ചുറ്റുമില്ലേ? അവരാരും പ്രശസ്തർ ആകുന്നില്ല, എന്നാൽ ശാസ്ത്രീയമായി സംഗീതം പഠിക്കാത്തവർ ലോകപ്രശസ്തരാകുന്നു. ഉദാഹരണമാണ് പരേതനായ ബാലസുബ്രമണ്യ സാറിനെപ്പോലുള്ളവർ. വലിയ സമ്പത്തുണ്ടായിട്ടും സമാധാനമായി ഒരു നേരത്തെ ആഹാരം കഴിക്കാൻ കഴിയാതെ രോഗികളായി അലയുന്നവർ ധാരാളം ഉണ്ട് .ഉന്നത വിദ്യാഭ്യാസം ഉണ്ടായിട്ടും ഒരു നല്ല ജോലിയില്ലാതെ അലയുന്നവർ നിരവധി, ഒരു ഉന്നത വിദ്യഭ്യാസവുമില്ലാത്തവർ ഉയർന്ന മേഖലകളിൽ ജോലി ചെയ്യുന്നു, ഇത് ചുരുക്കം ഉദാഹരണം മാത്രം, നമ്മൾ താമസിക്കുന്ന ചുറ്റുപാടുകൾ വീക്ഷിച്ചാൽ ഇതിൽ കൂടുതൽ ഉദാഹരണം കിട്ടും.
പരിശ്രമം
എല്ലാം, യോഗത്തിൻ്റെ പേരിൽ അലസത കാണിക്കരുത്, അവനവൻ ചെയ്യാനുള്ള കാര്യങ്ങൾ അന്നന്ന് ചെയ്തു തീർക്കുക. കർമ്മം ചെയ്യുക നിരന്തരം കർമ്മഫലം തരും ഈശ്വരൻ എന്നത് എല്ലാവരും മനസ്സിലാക്കുക. പരിശ്രമം ലക്ഷ്യത്തിലേയ്ക്കുള്ള വഴിയാണ്.
യോഗങ്ങൾ ജ്യോതി ശാസ്ത്രപരമായി
ജാതക നിരൂപണത്തിൽ യോഗങ്ങൾക്കും ഫലങ്ങൾക്കും പ്രത്യേക പ്രധാന്യമാണുള്ളത്, .ചില ഭാവങ്ങളിൽ ചില ഗ്രഹങ്ങൾ പ്രത്യേക ബന്ധുഭാവ ബലത്തോടെ നില കൊണ്ടാൽ ജാതകന് പ്രത്യേക ഫലാനുഭവങ്ങൾ ഉണ്ടാകും.ഇതിനെയാണ് യോഗഫലം എന്നു പറയുന്നത്.
നല്ല ജാതകം
പൊതുവിൽ നല്ല ജാതകമാണെങ്കിലും ചീത്ത യോഗഫലമുണ്ടെങ്കിൽ ദോശാനുഭവങ്ങൾ ജീവിതത്തിൽ ഏറിയിരിക്കും. അതുപോലെ ഒറ്റനോട്ടത്തിൽ വളരെ മോശ ജാതകൻ യോഗഫലത്താൽ ഉത്കൃഷ്ട ഫലം അനുഭവിക്കാറുമുണ്ട്. സാധാരണയായി നാൽപ്പത് വയസ്സിന് മുകളിലാണ്
യോഗഫലങ്ങൾ അനുഭവിക്കാറ്.
രാജയോഗം
രാജയോഗത്തോടെ ജനിക്കുന്ന ജാതകൻ ഉന്നത കുടുംബത്തിലോ, സമ്പന്ന കുടുംബത്തിലോ ജനിക്കണമെന്നില്ല ,ഈ മായാലോകത്ത് നടക്കുന്ന അത്ഭുതങ്ങൾ പലതും പ്രവചനാതീതമാണ് ,ഇവിടെയാണ് പൂന്താനം തിരുമേനിയുടെ ഇന്നലെ വരെ എന്തെന്നറില്ല, ഇനി നാളെ എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല ഇന്ന് കണ്ടവരെ നാളെ കാണുന്നില്ല, പണക്കാരനായി ഇരിക്കുന്നവൻ ഏതു നിമിഷവും ദരിദ്രനാകാം, ദരിദ്രനായിരിക്കുന്നവൻ ഏതു നിമിഷവും സമ്പന്നനാകാം എന്ന തിരുമേനിയുടെ വാക്കുകൾ ഈ ലോകത്ത് നടന്നു കൊണ്ടിരിക്കുന്നു.
ലഗ്നം
കർക്കടക ലഗ്നത്തിൽ ജനിക്കുകയും ലഗ്നത്തിൽ ഗുരുവും ചന്ദ്രനും മേടത്തിൽ സൂര്യനും മകരത്തിൻ കുജനും ഇടവത്തിൽ ബുധനും മീനത്തിൽ ശുക്രനും തുലാത്തിൽ ശനിയും നില്ക്കുകയും ചെയ്താൽ ജാതകൻ സാമ്രാജ്യനാഥനായി ഭവിക്കും,
നാലു ഗ്രഹങ്ങൾ ഉച്ചത്തിൽ നിൽക്കുമ്പോൾ ജനിക്കുന്നതും രാജയോഗമാണ്. രാഹുകേതുക്കൾ മറ്റേതെങ്കിലും ഗ്രഹങ്ങളോടു ചേർന്ന് ലഗ്നത്തിൻ്റെ രണ്ട്, അഞ്ച്, ഒൻപത്, പത്ത്, എന്ന് ഈ ഭാവങ്ങളിൽ നിന്നാൽ രാജയോഗമാണ് ,ഒരു കേന്ദ്രാധിപനും ത്രികോണാധിപനും ചേർന്ന് ലഗ്ന കേന്ദ്രത്തിലോ ത്രികോണത്തിലോ നിന്നാലും രാജയോഗമാണ്.
പത്താം ഭാവം
ആദിത്യനോ, കുജനോ പത്താം ഭാവത്തിൽ നില്ക്കുകയും പത്താം ഭാവാധിപൻ ബലവാനായി ഏതെങ്കിലും കേന്ദ്ര ത്രികോണ ഭാവങ്ങളിൽ സ്ഥിതി ചെയ്യുന്നതും രാജയോഗമാണ്. രാഹു മന്ദന്മാർ യോഗം ചെയ്ത് വ്യാഴത്തിൻ്റെ ഒൻപതിൽ നില്ക്കുന്നത് രാജയോഗമാണ് - ഒൻപതും, പത്തും ഭാവാധിപന്മാർ അന്യോന്യം ക്ഷേത്രം മാറി പരിവർത്തനം ചെയ്തു നില്ക്കുന്നതും രാജയോഗമാണ്.
ഭാവാധിപൻ
പത്താം ഭാവത്തിനും ഭാവാധിപനും ബലമുണ്ടായിരിക്കുകയും, പത്താം ഭാവാധിപൻ കേന്ദ്ര ത്രികോണങ്ങളിൽ എവിടെയെങ്കിലും ശുഭഗ്രഹങ്ങളാൽ ദൃഷ്ടി ചെയ്യപ്പെട്ടു നിൽക്കുകയും ചെയ്യുന്നതും രാജയോഗമാണ്. ലഗ്നാധിപന് ബലമുണ്ടായിരിക്കുകയും നീചമോ, മൗഢ്യമോ കൂടാതെ രണ്ടാം ഭാവത്തിൽ ശുക്രൻ നില്ക്കുന്നതും രാജയോഗമാണ്
ജാതകത്തിൽ രാജയോഗം എങ്ങനെ സ്വയം കണ്ടു പിടിക്കാം
ഗ്രഹനിലയെന്നാൽ സമചതുരത്തിനുള്ളിൽ കാണുന്ന 12 കളങ്ങളാണ് അതിൽ - ല - എന്നടയാളപ്പെടുത്തിയിരിക്കുന്നതാണ് ലഗ്നം - ലഗ്നമാണ് ഒന്നാ ഭാവം ഇതു മുതൽ വലതു വശത്തേക്ക് എണ്ണുന്നതാണ് 12 ഭാവങ്ങൾ.
ഓരോ ഗ്രഹങ്ങളെയും സുചിപ്പിക്കുന്ന അക്ഷരം
ലഗ്നം - ല -- സൂര്യൻ - - ര -- ചന്ദ്രൻ -- ച-- ചൊവ്വ-- കു--- ബുധൻ --ബു -- വ്യാഴം --ഗു -- ശ്രുക്രൻ -- ശു-- ശനി --മ-- രാഹു--സ-- കേതു-- ശി---ഗുളികൻ --- മാ
ഓരോ ഗ്രഹങ്ങളുടെ ഭാവാധിപന്മാർ
സൂര്യൻ --അധിപൻ --- ചിങ്ങം
ചന്ദ്രൻ ---അധിപൻ --- കർക്കിടകം
ബുധൻ -- അധിപൻ -- മിഥുനം, കന്നി
ശുക്രൻ -- അധിപൻ ---ഇടവം, തുലാം
കുജൻ -- അധിപൻ -- മേടം 'വൃശ്ചികം
വ്യാഴം ---അധിപൻ -- ധനു, മീനം
ശനി - അധിപൻ - മകരം, കുംഭം
മനസ്സിലാക്കാൻ
സാധാരണക്കാർക്ക് ഒരു ജ്യോത്സ്യൻ്റെ സഹായമില്ലാതെ സ്വയമായിട്ട് അവരവരുടെ യോഗങ്ങൾ മനസ്സിലാക്കാനാണ് ഇങ്ങനെ വിശദീകരിക്കുന്നത്.
സ്വക്ഷേത്രം
മേൽ പറഞ്ഞ ചതുരക്കളങ്ങളിലെ (ഗ്രഹനില ) ഇടതു നിന്നും വലത്തോട്ട് എണ്ണുമ്പോൾ ആദ്യത്തെ രാശി മീനം അതു മുതൽ 12 രാശികൾ ( 1 2 മാസങ്ങൾ ) മേൽ കൊടുത്തിട്ടുള്ള ഭാവാധിപന്മാർ എന്ന ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന ഗ്രഹങ്ങൾ അതിനു നേരെ കൊടുത്തിരിക്കുന്ന രാശിയിൽ സ്ഥിതി ചെയ്യുന്നതിനാണ് സ്വക്ഷേത്രമെന്നു പറയുന്നത് .ഗ്രഹങ്ങൾ സ്വക്ഷേത്രത്തിൽ സ്ഥിതി ചെയ്താൽ കൂടുതൽ ഗുണഫലങ്ങൾ ലഭ്യമാകും
ധനയോഗം
എന്തൊക്കെ പരിശ്രമിച്ചാലും എത്രയൊക്കെ പണം കൈയ്യിൽ വന്നാലും നിലനില്ക്കാത്ത അവസ്ഥയുടെ കാരണം പണം കൈകാര്യം ചെയ്യുന്നതിലെ ശ്രദ്ധ കുറവാണ്. കഠിനമായി പരിശ്രമിച്ചിട്ടും ലക്ഷ്യത്തിലെത്തിച്ചേരുന്നില്ലായെങ്കിൽ അതിൽ യോഗത്തിന് പങ്കുണ്ട് .ചില വ്യക്തികൾ എന്തു പ്രവർത്തികൾ ചെയ്താലും അത് വിജയിക്കുകയും ലക്ഷ്യത്തിലെത്തിച്ചേരുകയും ചെയ്യും, ഇതിന് പ്രധാന കാരണം കഠിന പരിശ്രമവും ദൈവാധീനവുമാണ്, കുടാതെ ജാതകൻ്റെ യോഗവും.
ശനി പതിനൊന്നിൽ
ശനി പതിനൊന്നാം ഭാവത്തിലും ശുക്രൻ സ്വക്ഷേത്രത്തിലും നിന്നാൽ ജാതകൻ വലിയ ധനവാനാകും .ശുക്രൻ അഞ്ചാംഭാവത്തിൽ നിന്നാലും മതി. ശനി - ബുധനോടു കൂടി - അഞ്ചാംഭാവത്തിലോ ഏഴാം ഭാവത്തിലോ പതിനൊന്നാം ഭാവത്തിലോ മകരം, കുംഭം, ഈ രാശികളിലോ നിന്നാൽ ജാതകൻ സമ്പന്നനാകും.
വ്യാഴം സ്വക്ഷേത്രത്തിൽ
വ്യാഴം സ്വക്ഷേത്രത്തിലും ചന്ദ്രനും ചൊവ്വയും കൂടി പതിനൊന്നാം ദാവത്തിലും നിന്നാൽ ധനവാനാകും, കന്നി, മിഥുനം, ഈ രാശികളിൽ ഒന്ന് ലഗ്നമായി അവിടെ ബുധനും കുജനും ശുക്രനും ഒന്നിച്ചു നിന്നാൽ ജാതകൻ വലിയ ധനവാനായി ഭവിക്കും ഇടവം 1 തുലാം, ഈ രാശികളിലൊന്ന് ലഗ്നമായി അവിടെ ബുധനും കുജനും, ശുക്രനും ഒരുമിച്ചു നിന്നാൽ ജാതകൻ ധനവാനാകും.
ഇടവം, തുലാം
ഇടവം, തുലാം, ഈ രാശികളിൽ ഒന്ന് ലഗ്നമായി അവിടെ ശുക്രൻ ബുധമന്ദന്മാരുമായി യോഗം ചെയ്തു നിന്നാൽ ജാതകൻ സമ്പന്നനാകും.
ധനു, മീനം
ധനു, മീനം ,രാശികളിൽ ഒന്നു ലഗ്നമായി അവിടെ വ്യാഴം ചന്ദ്രനോടും,ചൊവ്വയോടു കൂടി നിന്നാൽ സമ്പന്ന യോഗം ഭവിക്കുന്നു, അഞ്ചാം ഭാവാധിപൻ അഞ്ചിൽ തന്നെ നില്ക്കുകയും പതിനൊന്നാം ഭാവത്തിൽ രാഹുകേതുക്കൾ ഒഴിച്ചുള്ള ഏതെങ്കിലും രണ്ടു ഗ്രഹങ്ങൾ നിൽക്കുകയും ചെയ്താൽ വലിയ ധനലാഭ യോഗമാണ്.
ധനലാഭയോഗം
ലഗ്നാധിപൻ രണ്ടു ബന്ധു ഗ്രഹങ്ങളുടെ യോഗത്തോടോ ദൃഷ്ടിയോടോ കൂടി ലഗ്നത്തിൽ നില്ക്കുന്നതും ധനലാഭ യോഗമാണ്.
നിർദ്ധന യോഗം
രണ്ട് ,അഞ്ച്, ആറ്, എട്ട്, പന്ത്രണ്ട് ഈ ഭാവാധിപന്മാർ ഒന്നിച്ചു നിന്നാൽ ധനനാശയോഗമാണ്. ലഗ്നാധിപൻ, ആറിലും, ആറാം ഭാവാധിപൻ, ലഗ്നത്തിലും പരിവർത്തനം ചെയ്ത് രണ്ട്, ഏഴ്, ഈ ഭാവാധിപന്മാരിൽ ആരോടെങ്കിലും ചേർന്നോ അവരാൽ വീക്ഷിക്കപ്പെട്ടോ നിന്നാൽ ധന ഹീനനായി ഭവിക്കും
മാരക സ്ഥാനം
ലഗ്നാധിപൻ മാരക സ്ഥാനാധിപൻ്റെ യോഗമോ ദൃഷ്ടിയോ സംഭവിച്ച് അഷ്ടമത്തിൽ നിന്നാലും ധനഹീനനായി ഭവിക്കും.
യോഗം
ലഗ്നാധിപന് മാരകസ്ഥാനാധിപൻ്റെ യോഗമേ ദൃഷ്ടിയോ സംഭവിച്ച് അഷ്ടമത്തിൽ നിന്നാലും ലഗ്നത്തിൽ അനിഷ്ട സ്ഥാനത്തും നിന്നാലും ധനനാശമാണ് ഫലം.
സരസ്വതി യോഗം
ശുക്രൻ ,വ്യാഴം, ബുധൻ, എന്നീ മൂന്നു ഗ്രഹങ്ങളും കേന്ദ്രത്രികോണ ഭാവങ്ങളിലായി നിന്നാൽ ജാതകൻ വിദ്യയിൽ സമർത്ഥനായും നല്ല വാഗ്മിയായും ഭവിക്കും.രണ്ടാം ഭാവനാഥൻ്റെ അംശകാധിപനായ ഗ്രഹം ശുഭ യോഗ വീക്ഷണങ്ങളോടു കൂടി സ്വക്ഷേത്രത്തിലോ ഉച്ചത്തിലോ നിന്നാൽ ജാതകൻ നല്ല വാഗ്മിയാകും.
വാഗ്മി
ബുധൻ, ചൊവ്വയോടു കൂടി ശുഭഗ്രഹങ്ങളുടെ ക്ഷേത്രത്തിൽ നിൽക്കുകയോ അല്ലെങ്കിൽ ചൊവ്വ ശുഭഗ്രഹ യോഗം ചെയ്ത് ആദിത്യ ദൃഷ്ടിയോടു കൂടി ശനിക്ഷേത്രത്തിൽ നില്ക്കുകയോ ചെയ്താൽ വലിയ വിദ്യയുള്ളവനായി ഭവിക്കും. ബുധൻ, ചൊവ്വാ, ചന്ദ്രൻ ഇവർ അടുത്തടുത്ത് രാശികളിൽ നില്ക്കുക യോ ബലവാന്മരായ ശുഭഗ്രഹങ്ങളാൽ ദൃഷ്ടി ചെയ്യപ്പെട്ടു നില്ക്കുകയോ ചെയ്താൽ വാഗ്മിയായി ഭവിക്കും.
തുടരും
0 Comments
if you have any dobt, comment