നവരത്നങ്ങളുടെ ഉത്ഭവം സംബന്ധിച്ച് നിരവധി ഐതിഹ്യങ്ങൾ നിലവിലുണ്ട്.അവയിൽ പ്രധാനപ്പെട്ടത് വാലാസുരനുമായി ബന്ധപ്പെട്ടതാണ്.

കാശ്യപ പ്രജാപതിക്ക് ദാനവധി എന്ന ഭാര്യയിൽ ജനിച്ച പുത്രനാണ് വാലാസുരൻ.ജന്മനാ പരാക്രമിയായ വാലാസുരൻ തപസ്സുചെയ്ത് പരമശിവനിൽ നിന്നും നിരവധി വരങ്ങൾ നേടി.അതോടെ അസുരേന്ദ്രൻറെ അഹങ്കാരവും ആക്രമണവും വർധിച്ചു.ഒരിക്കൽ ദേവലോകം ആക്രമിച്ച വാലാസുരൻ ദേവേന്ദ്രനുമായി ഏറ്റുമുട്ടി.നേരുട്ടുള്ള പോരാട്ടത്തിൽ വാലാസുരനെ തോൽപ്പിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ദേവേന്ദ്രൻ ഒരു തന്ത്രം പ്രയോഗിച്ചു.വാലാസുരൻറെ കഴിവിൽ ദേവകൾ സന്തുഷ്ടരാണെന്നും,
ആയതിനാൽ എന്തെങ്കിലും ഒരു വരം വേണമെങ്കിൽ ചോദിച്ചുകൊള്ളാനും 
ദേവേന്ദ്രൻ കൽപ്പിച്ചു.പരാജയപ്പെട്ട ദൈവകൾക്ക് വരം നൽകാൻ അവകാശമില്ലെന്ന് ആക്രോശിച്ച വാലാസുരൻ താൻ ദേവകൾക്ക് വരം നൽകാം എന്ന് പറഞ്ഞു.ഇതുതന്നെ തക്കം എന്ന് കണ്ട ദേവേന്ദ്രൻ വരം ചോദിച്ചു."ദേവകൾ നടത്താൻ പോകുന്ന യാഗത്തിൽ നീ  യജ്ഞ പശുവാകണം.
ദേവകളുടെ ചതി ബോധ്യപ്പെട്ടെങ്കിലും.കൊടുത്ത വാക്കിൽ നിന്നും പിന്മാറാതെ യാഗത്തിന് ബലിയർപ്പിക്കപ്പെടാൻ വാലാസുരൻ തയ്യാറായി.ദേവകൾ ഉടൻതന്നെ യാഗത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.യജ്ഞത്തൂണിൽ പുഷ്പകവിമാനത്തിൽ കയറി ബ്രഹ്മലോകം പൂകി.ശങ്കരീശങ്കരന്മാരുടെ ഭക്തന്മാരിൽ അഗ്രഗണ്യനായ  വാലാസുരൻ സർവ്വസൗഭാഗ്യങ്ങളും അനുഭവിച്ചുകൊണ്ട് അത്യന്തം സന്തോഷത്തോടുകൂടി സത്യലോകം വസിച്ചു.പുണ്യകർമം കൊണ്ട്  പരിശുദ്ധമായി തീർന്ന വാലാസുരൻറെ സർവ്വ അവയവങ്ങളും ക്ഷണം തന്നെ രത്നബീജങ്ങൾ ആയിത്തീരുകയും,അവയിൽനിന്നും പുതിയ അനവധി രത്നങ്ങൾ ഉണ്ടാവുകയും ചെയ്തു.ഇപ്പ്രകാരം വാലാസുരൻറെ ശരീരത്തിൽ നിന്നും ജനിച്ച രക്നങ്ങൾ ലോകത്തിലെ രത്നങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠവും പാവനവുമായ തീർന്നു.ആ രത്നങ്ങളാണ് കിരീടത്തിൽ ധരിക്കാൻ ഏറ്റവും ഉത്തമമായിട്ടുള്ളവ. ദാനവെന്റെ ഏറ്റവും അശുദ്ധീകരണങ്ങളായ അസ്ഥി തുടങ്ങിയവയിൽ നിന്നും ജനിച്ചതായ രത്നങ്ങൾ പോലും ശുദ്ധങ്ങളായി തീർന്നു.വാലാസുരൻ ദാനവേന്ദ്രൻ ആണെങ്കിലും, ശിവഭക്തന്മാരിൽ വെച്ച്‌
അത്യന്തം ശ്രേഷ്ഠനായിരുന്നതു കൊണ്ടും,അവന്റെ ശരീരം ഏറ്റവും നല്ല കാര്യത്തിനുവേണ്ടി ഉപേക്ഷിച്ചത് കൊണ്ടും,ശിവഭക്തനായി വധിക്കപ്പെട്ടത് കൊണ്ടുമാണ് ആ ശരീരം ഇത്രയും പരിശുദ്ധമായി തീർന്നത്.

വജ്രം 
ഭൂമിയിലുള്ള രത്നങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായ രത്നം വജ്രം ആണ്.അതിന് സകല ധാതുക്കളേയും മുറിക്കാൻ കഴിയും.എന്നാൽ വജ്രത്തെ വജ്രം കൊണ്ട് മാത്രമേ മുറിക്കാൻ കഴിയു.അതുകൊണ്ടാണ് ശ്രേഷ്ഠമായി കരുതാൻ കാരണം.ദധീചി മഹർഷി,വാലാസുരൻ എന്നിവരുടെ അസ്ഥികൾ വീണ കോസലം തുടങ്ങിയ സ്ഥലങ്ങളിലാണ് വജ്രഖനികൾ അധികം കാണപ്പെടുന്നത്.

മുത്ത്
മുത്തുകൾ രണ്ടു പ്രകാരത്തിൽ ഉണ്ട്. സ്ഥലജങ്ങളും ജലജങ്ങളും.വാലാസു രൻറെ ദന്തങ്ങൾ,ശംഖ്,മത്സ്യത്തിന്റെ ശിരസ്സ്,മേഘം,സ്ത്രീകളുടെ കണ്ഠം,മുള, ആനയുടെ പല്ലുകൾ,വലഹ പക്ഷിയുടെ മൊട്ട്,ഗാലിനെല്ലിൻറെ,മുത്തുചിപ്പി,
മാനിന്റെ തല എന്നീ സ്ഥലങ്ങളിൽ നിന്നാണ് മുത്തുകൾ ഉണ്ടായിട്ടുള്ളത്.

മാണിക്യം
വാലാസുരന്റെ രക്തം വീണ സ്ഥലങ്ങളായ മക്ക,കാളപുരം,തുമ്പരുപുരം,
സിംഹളം  എന്നീ സ്ഥലങ്ങളിലാണ് മാണിക്യം കണ്ടുവരുന്നത്.
കൃതായുഗത്തിൽ മക്കയിലും,ത്രേതായുഗത്തിൽ കാളപുരത്തിലും,
ദ്വാപരയുഗത്തിൽ സിം കളത്തിലും മാണിക്യം ധാരാളം ഉണ്ടാകും.

ഇന്ദ്രനീലം 
ശാസ്ത്രപ്രകാരം നീലരത്നം രണ്ടു പ്രകാരത്തിലുണ്ട്.ഒന്ന് വാലാസുരൻറെ കണ്ണുകളിൽനിന്ന് ഉത്ഭവിച്ചതും മറ്റൊന്ന് നീലകണ്ഠൻറെ കണ്ഠലുള്ള വിഷയത്തിൽ നിന്നും ഉത്ഭവിച്ചതും ആണ്.ദേവേന്ദ്രൻ പണ്ട് വാലാസുരനെ വധിച്ചതുമൂലമുണ്ടായ ദോഷം തീർക്കാൻ ഒരു അശ്വമേധയാഗം നടത്തി. അപ്പോൾ ശേഷിച്ച അദ്ദേഹത്തിൻറെ നേത്രപടലങ്ങൾ എല്ലാം ഒരു ദിക്കിൽ ഉപേക്ഷിച്ചു.ആ ദിക്കിൽ നിന്നുമാണ്  ഇന്ദ്രനീലങ്ങൾ ഉണ്ടായത്.

ഗോമേദകം
വാലാസുരന്റെ മേദസ്സു വീണ സ്ഥലത്തുനിന്ന് ലഭിച്ച രത്നമാണ് ഗോമേദകം.ഇതിന് തേൻതുള്ളി, ഗോമൂത്രം,കാഞ്ചനം എന്നിവയുടെ കാന്തിയും നിറവും ഉണ്ടായിരിക്കും.പരിശുദ്ധി,ഉറപ്പ്,ഗുരുത്വം എന്നീ മൂന്നു ഗുണങ്ങൾ ഉണ്ടായിരിക്കും.ഈ രത്നം ധരിക്കുന്നവർ സകല പാപങ്ങളിൽ നിന്നും വിമുക്തരായി പരിശുദ്ധി നേടും.

പുഷ്യരാഗം
ഹിരണ്യാക്ഷനെ വധിക്കാൻ മഹാവിഷ്ണു വരാഹാവതാരം എടുത്തല്ലോ? ഹിരണ്യാക്ഷനെ കണ്ട് കോപാകുലനാകി തീർന്ന ഭഗവാൻറെ കർണ്ണരദ്രങ്ങളിൽ നിന്നും ഉത്ഭവിച്ച മലത്തിൽ നിന്നാണ് പുഷ്യരാഗം ഉണ്ടായത്.ആ കർണമലം വീണ സ്ഥലങ്ങളിൽ നിന്നെല്ലാം ഇന്ന് പുഷ്യരാഗം ലഭിക്കുന്നുണ്ട്.കൂടാതെ വാലാസുരൻറെ കഫം വീണ സ്ഥലങ്ങളിൽനിന്നും പുഷ്യരാഗം ഉണ്ടായി.

വൈഡൂര്യം
വാലാസുരൻറെ രോമങ്ങൾ പതിച്ച ഇളാമ്യതഖണ്ഡം മേരുപർവ്വതം പശ്ചിമഭാഗം,ഗോരക്ഷ,സിംഹള ദ്വീപുകൾ,പാരസികം,മഗതം തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മലയ,ത്രികുടം, മുതലായ പർവ്വതങ്ങളിൽ നിന്നും ദീപാന്തരങ്ങളിൽ നിന്നും മറ്റും ആണ് വൈഡൂര്യം ഉണ്ടാകുന്നത്.ഭൂമിയുടെ ചില ഭാഗങ്ങളിൽ പ്രളയം മൂലം ഉണ്ടാകുന്ന മേഘഗർജനത്താലും വൈഡൂര്യം ഉണ്ടാക്കുന്നു.

പവിഴം 
വാലാസുന്റെ മാംസം വീണ പല സ്ഥലങ്ങളിൽ നിന്നും പവിഴം ഉണ്ടാകുന്നു.ബ്രഹ്മാവ് പിതൃകുല സൃഷ്ഠിനടത്താൻ എടുത്ത ശരീരത്തിൽ നിന്നും ഉത്ഭവിച്ച മലം വീണ സ്ഥലത്ത് ഉണ്ടാകുന്നു.പണ്ട് ലോകനാശത്തിന് തുനിഞ്ഞ പർവ്വതങ്ങളുടെ ചിറക് ഇന്ദ്രൻ വെട്ടിയപ്പോൾ അവയുടെ ചോര വീണ സ്ഥലം,വരുണന്റെ മുട്ടയുടെ തോടുകൾ വീണ സ്ഥലം,വിഷ്ണുവിനാൽ വധിക്കപ്പെട്ട മധുകൈ ഭടന്മാരുടെ മാംസങ്ങൾ വീണ സ്ഥലം,
എന്നിവിടങ്ങളിൽ നിന്നുമാണ് പവിഴം ലഭിക്കുന്നത്.

മരതകം
വാലാസുരൻ വധിക്കപ്പെട്ടപ്പോൾ അവൻറെ പിത്തവും കൊത്തിക്കൊണ്ടു
പറന്ന പക്ഷികളുടെ ചുണ്ടിൽ നിന്നും താഴെ വീഴാൻ ഇടയായി.അവിടെ നിന്നും മരതകം ഉണ്ടായി.


നവരത്നങ്ങൾ 9 എണ്ണമുണ്ട്.ഓരോ രക്നങ്ങൾക്കും ഓരോ ഗുണങ്ങളാണ്.രത്നങ്ങളുടെ ഉപയോഗം പല രീതിയിൽ ഉള്ള ഗുണങ്ങൾ ഉണ്ടാക്കുന്നു.ഓരോ നക്ഷത്രക്കാർക്കും ഓരോ ഗുണങ്ങൾ ആണുള്ളത്.യഥാർത്ഥ രത്നം ഉപയോഗിച്ചാൽ തീർച്ചയായും അതിനു ഫലം ഉണ്ടാകും എന്നു മാത്രമല്ല പല രോഗങ്ങൾക്കും ഗുണപ്രദമാണ്.


വജ്രം
ഭൂമിയിൽ ഉള്ള രത്നങ്ങളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ രത്നം വജ്രമാണ്.
ഭരണി,പൂരം,പൂരാടം എന്നീ നക്ഷത്രക്കാർക്കാണ് വജ്രം ഭാഗ്യം നല്കുന്നത്.

മോതിരത്തിൽ ഉറപ്പിച്ചോ മാലയിൽ കൊരുത്തോ ധരിക്കുന്നത് ഐശ്വര്യം, ആരോഗ്യം,ദീർഘായുസ്സ്,അഭിവൃദ്ധി, സമ്പത്ത്,അംഗീകാരം,കണ്ണ് സംബന്ധമായ രോഗമുള്ളവർക്ക് അതു മാറ്റം തുടങ്ങിയവ ഈ രത്നം ധരിച്ചാൽ ഉണ്ടാകും.
 
എങ്ങനെ ഉപയോഗിക്കണം?
രക്നങ്ങൾ സാധാരണഗതിയിൽ സ്വർണത്തിലോ വെള്ളിയിലോ മോതിരത്തിൽ മുദ്ര അല്ലെങ്കിൽ മാലിയിലും ഉപയോഗിക്കാവുന്നതാണ്.
ഉപയോഗിക്കുന്ന രക്നങ്ങൾ യഥാർത്ഥ്യമാണെങ്കിൽ,തീർച്ചയായും ഫലം ഉറപ്പ്.


മുത്ത്
മുത്ത് ആർക്കൊക്കെ ഭാഗ്യം നൽകുന്നു?
കർക്കിടകം, മേടം, മീനം എന്നീ ലഗ്നക്കാർക്ക് മുത്ത് ഉത്തമാണ്. കൂടാതെ രോഹിണി, അത്തം, തിരുവാതിര ഈ നക്ഷത്രക്കാർക്കും മുത്ത് ഉത്തമമാണ്.

ഗുണങ്ങൾ
മുത്ത് യോജിച്ചതാണെങ്കിൽ ആരോഗ്യത്തിന് പ്രകടമായ മെച്ചം അനുഭവപ്പെടും.നീർവീഴ്ച കൊണ്ട് വിഷമിക്കുന്നവർക്ക് അതു മാറും.
വയറ്റിലെ അസുഖങ്ങൾക്ക് ശമനമുണ്ടാകും.തൊഴിൽ സംബന്ധമായ നേട്ടം,ധനലാഭം, തുടങ്ങിയവയും പ്രതീക്ഷിക്കാം.മനസ്സിലെ സമ്മർദ്ധങ്ങളെ അതിജീവിക്കാനും,ദാംബത്യബന്ധങ്ങൾ ദ്യഢമാകാനും മുത്ത് ഉപകരിക്കും. തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ പോകുന്ന വ്യക്തികൾക്ക് മുത്ത് ധരിച്ചാൽ പെട്ടെന്നു തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്നു. ഓർമ്മശക്തിക്കും ശ്രദ്ധ കേന്ദ്രീകരിക്കാനും മുത്ത് നല്ലതാണ്.പ്രത്യേകിച്ചും മത്സര പരീക്ഷകളിൽ ഏർപ്പെടുന്നവർക്കും,പരസ്പര ധാരണയും സ്നേഹവും വർദ്ധിപ്പിക്കാനും,വിവാഹ ബന്ധം കരുതലോടെയും സ്നേഹത്തോടെയും നിലനിർത്തുവാനും മുത്ത് നല്ലതാണ്.മുത്തു ധരിക്കുന്നവർ ചീത്ത കൂട്ടു കെട്ടിൽ നിന്ന് മാറി നില്ക്കും.ആതുരാലയങ്ങളുമായി ബന്ധപ്പെടുന്നവർക്ക് മുത്ത് അനു കംമ്പയും സ്നേഹാനുഭൂതിയും മറ്റും വർദ്ധിപ്പിക്കാൻ സഹായിക്കും.

എങ്ങനെ ധരിക്കാം?
സ്വർണത്തിലോ,വെള്ളിയിലോ,മോതിരമായി മുത്തു ധരിക്കാവുന്നതാണ്.
മുത്ത് കിഴിച്ച് നൂലിൽ കോർക്കുന്നതൊഴിവാക്കണം.അങ്ങനെ ചെയ്താൽ അതിന്റെ ശക്തി നഷ്ടപ്പെടുന്നതായിരിക്കും.മാലയായി ധരിക്കണമെങ്കിൽ ലോക്കറ്റിനുള്ളിൽ വച്ച് ധരിക്കാം.


മാണിക്യം
മാണിക്യം (Ruby )ഏതൊക്കെ നക്ഷത്രക്കാർക്ക്
പ്രയോജനപ്രധം?
ചിങ്ങം,ധനു,വ്യശ്ചികം,മേടം ലഗ്നക്കാർക്ക് മാണിക്യം ധരിക്കാം.
കാർത്തിക,ഉത്രം ഉത്രാടം എന്നീ നക്ഷത്രക്കാർക്കും മാണിക്യം ധരിക്കാം.

എങ്ങനെ ധരിക്കാം
വെള്ളിയിലോ,സ്വർണ്ണത്തിലോ മാലയിൽ കെട്ടിയോ മോതിരത്തിൽ ഉറപ്പിച്ചോ ഉപയോഗിക്കാം.

മാണിക്യം ധരിക്കാൻ പറ്റിയ ദിവസങ്ങൾ
ഞായർ,തിങ്കൾ,വ്യാഴം,ദിവസങ്ങൾ, കാർത്തിക,ഉത്രാടം, ഉത്രം എന്നീ നാളുകൾ. 

ഗുണങ്ങൾ 
സുര്യഗ്രഹത്തിന്റെ രത്നമാണു മാണിക്യം.
അധികാരസ്ഥാനങ്ങളിലിരുക്കുന്നവർക്ക ഉയർച്ച.സാംമ്പത്തിക നേട്ടം,ആരോഗ്യം എന്നിവ നേടിക്കൊടുക്കുന്നു. ഗവൺമെന്റൊനുകൂല്യം,
തൊഴിൽ സംബന്തമായ ഉയർച്ച, പൊതുപ്രവർത്തനങ്ങളിൽ ഉയർച്ച, പൊതുപ്രവർത്തനങ്ങളിൽ അംഗീകാരം, എന്നിവ ഫലങ്ങളാകുന്നു.


ഇന്ദ്രനീലം
ഏതൊക്കെ നക്ഷത്രക്കാർക്ക് ഇന്ദ്രനീലം ഗുണഫലങ്ങൾ നല്കും?
പൂയ്യം,അനിഴം,ഉതൃട്ടാതി എന്നീ നക്ഷത്രക്കാർക്കും, മകരം,കുംഭം,ഇടവം, തുലാം എന്നീ ലഗ്നക്കാർക്കും ഇന്ദ്രനീലം നല്ല ഗുണം നല്കും .

ഇന്ദ്രനീലം ധരിക്കാൻ അനുയോജ്യമായ ദിവസങ്ങൾ.
ശനിയാഴ്ച ദിവസവും, പൂയ്യം,അനിഴം, ഉതൃട്ടാതി ദിവസങ്ങളിലും ഇന്ദ്രനീലം ധരിച്ചാൽ ഐശ്വര്യപ്രദമായിരിക്കും.

എങ്ങനെ ധരിക്കാം?
സ്വർണ്ണത്തിലോ വെള്ളിയിലോ മാലയിൽ കൊരുത്തോ മോതിരത്തിൽ ഉറപ്പിച്ചോ ഇന്ദ്രനീലം ധരിക്കാം.

ഇന്ദ്രനീലം തിരഞ്ഞെടുക്കുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പൊട്ടൽ വീണതോ കറുപ്പു വീണതോ, പാടു വീണതോ ആയ ഇന്ദ്രനീലം പ്രതീക്ഷിക്കുന്ന ഫലം തരില്ല.

ഇന്ദ്രനീലത്തിന്റെ ഗുണഫലങ്ങൾ
ശനിഗ്രഹത്തിന്റെ രത്നമായ ഇന്ദ്രനീലം രോഗവസ്ഥകളിൽ നിന്നും മോചനം തരും. ഈ രത്നം പ്രഫഷണൽ  ഉന്നതിക്കും,സാബത്തികനേട്ടത്തിനും,
ഊഹക്കച്ചവടത്തിനും നല്ലതാണ്. അതുപോലെ നിയമ രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഇന്ദ്രനീലം ഉയർച്ച നല്കും.ഇത് ധരിക്കുന്നവർക്ക് അപ്രതിക്ഷിത ധനലാഭം ഉണ്ടാകും.


ഗോമേദകം
ഏതൊക്കെ നക്ഷത്രക്കാർക്ക് ഗോമേദകം ഗുണപ്രദമാണ് ?
തിരുവാതിര, ചതയം, ചോതി എന്നീ നക്ഷത്രങ്ങൾക്ക് ഗോമേദകം ഉത്തമമാണ്.
ഗോമദക രത്നം ഏതൊക്കെ ദിവസങ്ങളിൽ ധരിക്കാം.
ശനിയാഴ്ച ദിവസവും തിരുവാതിര, ചതയം,ചോതി എന്നീ നക്ഷത്രങ്ങളും ഗോമദം ധരിക്കാൻ ഉത്തമമാണ്.

എങ്ങനെയൊക്കെ ധരിക്കാം?
സ്വർണ്ണത്തിലോ വെള്ളിയിലോ മാലയിൽ കൊരുത്തോ മോതിരത്തിൽ ഉറപ്പിച്ചോ ധരിക്കാം.രാഹുവിന്റെ രത്നമായ ഗോമേദകം.
രാഹുകാലത്തുണ്ടാകുന്ന പ്രതിസന്ധികളിൽ നിന്നും രക്ഷിക്കും.

ഗോമേദക രത്നത്തിന്റെ ഗുണഫലങ്ങൾ
പ്രഫഷണലുകൾക്ക് ഉന്നതിയും സാംമ്പത്തിക നേട്ടത്തിനും ഊഹക്കച്ചവടത്തിനും നല്ലതാണ്.പത്തിൽ രാഹു നില്ക്കുന്നവർക്ക് ഏറ്റവും നല്ലതായിരിക്കും.ഗോമേദക രത്നം അതുപോലെ നിയമരംഗത്തു
പ്രവർത്തിക്കുന്നവർക്കും ഗോമേദകം ഉത്തമമാണ്. ഉദര രോഗങ്ങൾ ശമിക്കും. 
മനസ്സ് ഉന്മേഷഭരിതമാക്കും.ത്വക്ക് രോഗങ്ങൾക്ക് ശാന്തിയുണ്ടാക്കും.


പുഷ്യരാഗം
മറ്റു രത്നങ്ങളെപ്പോലെ തന്നെ പുഷ്യരാഗം അനേകതരത്തിൽ കാണപ്പെടുന്നു. എങ്കിലും വർണ്ണ നിറത്തോടുകൂടിയതും ശിരോവൃത്തമായതും തീക്കനലിന്റെ തിളക്കമുള്ളതുമായ പുഷ്യരാഗമാണ് ഏറ്റവും ഉത്തമമായിട്ടുള്ളത്.

ഏതൊക്കെ നക്ഷത്രക്കാർക്ക് പുഷ്യരാഗം ഗുണഫലം നല്കും.
പുണർതം,പൂരുരുട്ടാതി,വിശാഖം എന്നീ നക്ഷത്രക്കാർക്കും കർക്കിടക ലഗ്നക്കാർക്കും പുഷ്യരാഗം ഗുണഫലങ്ങളെ നല്കും.

ഏതൊക്കെ ദിവസങ്ങളിൽ പുഷ്യരാഗം ധരിക്കാൻ ഉത്തമം?
വെള്ളി,ശനി,ബുധൻ ദിവസങ്ങളിലും പുണർതം, പൂരുരുട്ടാതി,വിശാഖം നക്ഷത്രങ്ങളും നല്ലതാണ്.

എങ്ങനെ ധരിക്കാം?
സ്വർണ്ണത്തിലോ വെള്ളിയിലോ മോതിരത്തിൽ ഉറപ്പിച്ചോ മാലയിലോ ഉപയോഗിക്കാവുന്നതാണ്.

പുഷ്യരാഗരത്നം ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണഫലങ്ങൾ എന്തെല്ലാം?
പുഷ്യരാഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേക അറിവ് നേടാനുള്ള താല്പര്യം കുടും.കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.ഈ കാര്യത്തിൽ അറിയപ്പെടുന്ന ആളായി മാറും.
എന്നാൽ വെള്ള പുഷ്യരാഗമാണെങ്കിൽ ശുക്രന്റെ സ്വാധീനം വർദ്ധിക്കും. 
ദാബത്യ ജീവിത സന്തോഷപ്രദമാക്കാനും, കലാപരമായി ഉയരാനും കഴിയും.
കലാപരമായി ഉയർച്ചയും പ്രശസ്തിയുമാഗ്രഹിക്കുന്നവർക്ക് വെള്ള പുഷ്യരാഗം ഉത്തമമാണ്.
അതുപോലെ കുടുബ ജീവിതത്തിലെ ഭിന്നതകൾ മറന്ന് ഒരുമിക്കുന്നതിന് ഈ വെള്ള പുഷ്യരാഗത്തിന്റെ ഉപയോഗം മൂലം സാധിക്കുന്നതാണ്.


വൈഡൂര്യം
വൈഡൂര്യം രത്നം ഏതൊക്കെ നക്ഷത്രക്കാർക്ക് നേട്ടങ്ങളുണ്ടാക്കും?
അശ്വതി,മകം,മൂലം എന്നീ നക്ഷത്രക്കാർക്ക് വൈഡൂര്യം ഗുണപ്രദമാണ്.

വൈഡൂര്യം ധരിക്കാൻ പറ്റാത്ത കാലയളവ്.
ജാതകത്തിൽ ശത്രു ഗ്രഹങ്ങൾ ചേർന്ന് നില്ക്കുന്ന കാലയളവിൽ വൈഡൂര്യം ധരിക്കാൻ പാടില്ല.

എങ്ങനെ ധരിക്കാം?
മോതിരവിരലിൽ സ്വർണ്ണത്തിലോ, വെള്ളിയിലോ മോതിരത്തിൽ ഉറപ്പിച്ച് ധരിക്കാം.അശ്വതി,മകം,മൂലം എന്നീ നക്ഷത്രങ്ങളിൽ ധരിക്കുന്നതാണ് ഉത്തമം.

ഗുണഫലങ്ങൾ
കേതുവിന്റെ രത്നമായ വൈഡൂര്യം എൻജിനിയറിംഗ് ഫോട്ടോഗ്രാഫി,നിഗൂഢശാസ്ത്രം,
തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽപരമായ ഉന്നതി നേടിക്കെടുക്കും.
ലക്ഷണയുക്തമായ വൈഡൂര്യം ധരിക്കുന്നയാൾ സകലവിധ ഉന്നതിയിലും പ്രശസ്തിയിലും എത്തും.
 ഇതു ധരിക്കുന്നവർ ശത്രുക്കളെ വെല്ലുന്നവനും സർവ്വൈശ്വര്യ പ്രതാപത്തോടു കൂടിയവനുംമായിരിക്കും.


പവിഴം
ഏതൊക്കെ നക്ഷത്രക്കാർക്കാണ് പവിഴം ഗുണം ചെയ്യുന്നത്?

മകയിരം,ചിത്തിര,അവിട്ടം എന്നീ നക്ഷത്രക്കാർക്കും,വൃശ്ചികം,മേടം, ചിങ്ങം,കർക്കടകം,ധനു,മീനം, ലഗ്നക്കാർക്കും പവിഴം ഉന്നതമായ ഗുണങ്ങളെ നല്കുന്നു.

ഏതെക്കെ ദിവസങ്ങളിൽ ധരിക്കാം?

ചൊവ്വ,വ്യാഴം,തിങ്കൾ ഞായർ, മകയിരം,ചിത്തിര,അവിട്ടം എന്നീ നക്ഷത്രങ്ങളിലും പവിഴം ധരിക്കുന്നതാണ് ഉത്തമം.

എങ്ങനെ ധരിക്കാം
സ്വർണ്ണത്തിലോ വെള്ളിയിലോ മോതിരത്തിൽ ഉറപ്പിച്ചോ മലയിലോ ധരിക്കാം.

ഏതൊക്കെ രോഗങ്ങൾക്ക് പ്രയോജനപ്രദമാണ് പവിഴം?
വയറുസംബന്ധമായ അസുഖങ്ങൾ
*അപ്പെൻഡിക്സ്സ് 
*ആർത്രെറ്റിസ്
* കിഡ്നി സംബന്ധമായ വിളർച്ച.
എന്നിവക്ക് പവിഴം ഉത്തമമാണ്.

പവിഴത്തിന്റെ ഗുണഫലങ്ങൾ
ചൊവ്വയെ പ്രതിനിധാനം ചെയ്യുന്ന പവിഴം,ആരോഗ്യത്തേയും,ഊർജസ്വലതയേയും വർധിപ്പിക്കാൻ ഉപകരിക്കും.
ആയുധം എടുത്ത് ജോലി ചെയ്യുന്നവർക്ക് ദ്യഢനിശ്ചയത്തേയും ഉറച്ച തീരുമാനങ്ങളേയും സുചിപ്പിക്കുന്നു.പോലീസ്,പട്ടാളം തുടങ്ങിയ വിഭാഗങ്ങളിൽ ജോലിയെടുക്കുന്നവർക്ക് കോടതികളിൽ ഭൂമി സംബന്ധമായി തർക്കം നില്ക്കുന്ന കേസുകളിൽ വിജയിക്കാനും പവിഴം ഉപകരിക്കുന്നു.


മരതകം
മരതകത്തിന്റെ ഉപയോഗം മനുഷ്യന്റെ ചിന്താശക്തിയും,ഊർജ്ജവും ശക്തി പ്രാപിക്കും.മരതകം പ്രകൃതിയുമായിട്ട്  ഇഴചേർന്നു നിൽക്കുന്നു.പച്ചനിറം പ്രകൃതിയുടെ നന്മയുടെയും,സമാധാനത്തിന്റെയും പ്രതീകമാണ്.
അതുകൊണ്ട് മരതക രത്നം ഉപയോഗിക്കുന്നവരുടെ മുഖത്ത് ശാന്തിയും സമാധാനവും കളിയാടുന്നു.സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായ നവരത്നം ഉപയോഗിക്കുന്നത് എല്ലാ രീതിയിലും ജീവിതവിജയം ഉറപ്പാക്കുന്നതാണ്.

ഏതൊക്കെ നക്ഷത്രങ്ങൾക്ക് മരതകം ഗുണകരമാണ്?
ആയില്യം,തൃക്കേട്ട,രേവതി എന്നീ നക്ഷത്രങ്ങൾക്കും.മിഥുനം,കന്നി,ഇടവും തുലാം,മകരം എന്നീ ലഗ്നങ്ങൾക്കും മരതകം ധരിക്കുന്നത് ഗുണകരമാണ്.

ഏതൊക്കെ ദിവസങ്ങളിൽ മരതകം ധരിക്കാം?
ബുധൻ,ശനി ദിവസങ്ങളിലും,ആയില്യം,ത്യക്കേട്ട രേവതി നക്ഷത്രങ്ങളിലും മരതകം ധരിക്കാം.

Note:
കേടുപാടുകൾ ഇല്ലാത്തതും നിറംമങ്ങാത്തതുമായ മരതകരത്നം ഉത്തമമായ ഗുണത്തെ പ്രധാനം ചെയ്യുന്നു.

ഏതൊക്കെ രോഗങ്ങളിൽനിന്നും മരതക രത്നം സംരക്ഷിക്കുന്നു?
അനേക നാളുകളായി ചികിത്സയിൽ ഇരിക്കുന്ന മാനസിക രോഗത്തിനും, ഹിസ്റ്റീരിയ തുടങ്ങിയ രോഗങ്ങൾക്കും മരതക രത്നം ഒരു പരിധിവരെ സഹായകമാണ്.മരതക രത്നം യോജിച്ചതാണെങ്കിൽ ഈ രോഗാവസ്ഥയ്ക്ക് മാറ്റം ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല.

മരതക രക്തം എങ്ങനെ ധരിക്കാം 
സ്വർണ്ണത്തിലോ വെള്ളിയിലോ മോതിരത്തിൽ ഉറപ്പിച്ചോ മലയിൽ ലോക്കറ്റ് ആയോ മരതകരത്നം ധരിക്കാം ധരിക്കാം.

മരതക രത്നത്തിന്റെ ഗുണഫലങ്ങൾ
സർവ്വ ലോകേശ്വരനായ വ്യാഴഗ്രഹത്തിന്റെ രത്നമായ മരതകം ധരിക്കുന്നത് എല്ലാവിധ സൗഭാഗ്യങ്ങൾക്കും കാരണമാകുന്നു.ബുദ്ധിശക്തിയെ പ്രതിനിധാനം ചെയ്യുന്നു.നാഡീഞരമ്പുകൾക്കു വരുന്ന അസുഖങ്ങളെ നിയന്ത്രിക്കാൻ മരതകം ഏറ്റവും നല്ലതാണ്.അതുപോലെ ഓർമ്മ തകരാറുകൾ,വിക്ക് തുടങ്ങിയവ പരിഹരിക്കാനും ഇത് നല്ലതാണ്. വിദ്യാഭ്യാസം,എഴുത്ത് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മരതകം ധരിച്ചാൽ ഏറ്റവും നല്ല ഗുണം തരുന്നതാണ്.

മരതകം യോജിച്ചത് ആണെങ്കിൽ പുതിയ പുതിയ കാര്യങ്ങൾ പഠിക്കാൻ താല്പര്യം കൂടുതലും,ചിന്താ ശീലവും പക്വതയും വരും.മനസ്സിലെ പിരിമുറുക്കം അയയും.ബുദ്ധിപരമായ കഴിവുകൾ മെച്ചപ്പെടും.മരതകം യോജിച്ചത് അല്ലെങ്കിൽ ശാരീരിക ബലഹീനത,ത്വക്ക് രോഗങ്ങൾ,മാനസിക സംഘർഷം, സഹന ശക്തിക്കുറവ് എന്നിവയുണ്ടാകും.

Note:രത്നം തെഞ്ഞെടുക്കുന്നത് വിശ്വസ്തമായ സ്ഥാപനത്തിൽ നിന്നായിരിക്കണം.പൊട്ടലോ കറുത്ത പാടോ ഉണ്ടാവാൻ പാടില്ല.കുറഞ്ഞത് മൂന്നു കാരറ്റ് എങ്കിലും വേണം.