ശനി
സൗരയുദത്തിൽ സൂര്യനിൽ നിന്നും ഏറ്റവും ഉയരത്തിലും അകലത്തിലും സ്ഥിതി ചെയ്യുന്ന ഗ്രഹമാണ് ശനി.

സൂര്യനിൽ നിന്നുള്ള അകലം
സൂര്യനിൽ നിന്നും ശനി ഗ്രഹത്തിലേക്കുള്ള ശരാശരി ദൂരം എൺപത്തിയെട്ട് കോടി എഴുപത്തിരണ്ട് ലക്ഷം മൈലാണ്.

ശനിയുടെ ഗ്രഹ സഞ്ചാര സമയം
സൂര്യനിൽ നിന്നും ഏറ്റവും അകലത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രഹം ശനിയാണ്. അതിനാൽ അതിൻ്റെ സഞ്ചാരപദവും വളരെ ദൈർഗ്യമേറിയതായിരിക്കും.

പന്ത്രണ്ടു രാശികൾ ഭ്രമണം ചെയ്യാൻ വേണ്ട സമയം
പന്ത്രണ്ട് രാശികളും തരണം ചെയ്ത് സൂര്യനെ ഒന്ന് കീഴ്മേൽ പ്രദക്ഷിണം ചെയ്യുന്നതിന് എടുക്കുന്ന സമയം 29 വർഷമാണ്.

ശനി ഒരു രാശിയിൽ
ശനി ഒരു രാശിയിൽ രണ്ട് വർഷം നാല് മാസം പതിനാല് ദിവസമേ ഒരു രാശിയിൽ നിൽക്കുന്നുള്ളു.

ശനിയുടെ സഞ്ചാരപദം
ശനി തൻ്റെ സഞ്ചാര പദത്തിൽ കൂടി ഒരു മിനിറ്റിൽ മുന്നൂറ്റി അറുപത് മൈൽ വേഗത്തിലാണ് നീങ്ങുന്നത്.അങ്ങനെ നീങ്ങുന്നതിനിടയിൽ അത് തൻ്റെ സ്വന്തം അച്ചുത്തണ്ടിൻ മേൽ കിടന്ന് ഭ്രമണം ചെയ്യുന്നുമുണ്ട് (ഗ്രഹങ്ങളുടെ അച്ചുത്തണ്ട് എന്ന് പറയുന്നത് വെറും സങ്കല്പികമാണ്)സ്വന്തം അച്ചുത്തണ്ടിൽ സ്വയം ഒന്നു കറങ്ങി ഒരു ഭ്രമണം പൂർത്തിയാക്കുന്നതിന് ശനിക്ക് വേണ്ടി വരുന്ന സമയം പത്ത് മണിക്കൂറ് എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.

ജ്യോതിഷത്തിൽ ശനിശ്വരൻ
ജ്യോതി ശാസ്ത്രത്തെപ്പറ്റി പൂർണമായി മനസ്സിലാക്കാതെ മനുഷ്യർ വിമർഷിക്കുന്ന ഒരു ഗ്രഹമാണ് ശനി.
യഥാർതത്തിൽ ശനി ഇഷ്ടഭാവത്തിൽ നിന്നാൽ വളരെയധികം ഗുണങ്ങളെ പ്രധാനം ചെയ്യുന്നു.നീതി ദേവൻ എന്ന് വാഴ്ത്തപ്പെടുന്ന ശനി ഒരാളുടെ ജാതകത്തിൽ നല്ല ഭാവത്തിൽ നിന്നാൽ ജാതകന് ഏത് പ്രതിസന്ധികളേയും തരണം ചെയ്യാൻ കഴിയും.

നീജഭാവം
ശനി ഒരാളുടെ ജാതകത്തിൽ നീജ ഭാവത്തിൽ നിന്നാൽ നല്ല ഭാവ ഫലങ്ങൾ കൂടി ഇല്ലാതാകും.

പരിഹാരങ്ങൾ
ശനി ഭഗവാൻ്റെ ഇഷ്ട ധാന്യമാണ് എള്ള്.
എള്ള് എണ്ണ കൊണ്ട് നിത്യവും വിളക്കു കൊളുത്തി ശനീശ്വരനെ പ്രാർത്ഥിച്ചാൽ ഉത്തമമാണ്.കൂടാതെ എള്ളു കൊണ്ട് പായസം നിവേധിക്കുന്നതും ശനീശ്വരപ്രീതിക്ക് നല്ലതാണ്.

ശനിയുടെ പാപം
വ്യാഴത്തിൻ്റെയും ബുധൻ്റെയും ശുക്രൻ്റെയും യോഗം, വീക്ഷണം എന്നിവ ശനിയുടെ പാപത്തെ കുറയ്ക്കാൻ സഹായകരമാണ്.

കാലം
ശനിയുടെ ദശാശന്തി കാലം പത്തൊമ്പത് വർഷമാണ്.

സൂര്യൻ 
പാപഗ്രഹങ്ങളിൽ പ്രഥമനായ ശനി സൂര്യൻ്റെ പുത്രനാണ്.സൂര്യനും ചന്ദ്രനും ശത്രുക്കളാണ്.

ശശമഹായോഗം
പഞ്ചമഹാപുരുഷ യോഗങ്ങളിൽ ശനിയെ കൊണ്ടുള്ള യോഗമാണ് ശശമഹായോഗം.

യോഗം ഏങ്ങനെ?
ശനിഷ്വക്ഷേത്രം, മൂലക്ഷേത്രം, ഉച്ചക്ഷേത്രം എന്നിവയിൽ ബലവാനായി ലഗ്ന കേന്ദ്രങ്ങളിൽ നിന്നാൽ ശശമഹായോഗം ആകുന്നു.

ഗുണഫലങ്ങൾ
രാജ്യതുല്യ പതവി,മാതൃഭക്തി,ധാരാളം ജോലിക്കാർ,വളരെയധികം കൃഷിഭൂമി, കൃഷിയിൽ നിന്നും ധനലാഭം തുടങ്ങിയവയാണ് ഫലങ്ങൾ.

ജോലി
ജാതകത്തിൽ ശശമഹായോഗം വിരിക്കപ്പെട്ടിരിക്കുന്ന ജാതകന് പോലീസ്, പട്ടാളം, എന്നീ മേകലകളിൽ ഉന്നത അധികാരത്തോടു കൂടിയ ജോലി ലഭിക്കും.

ജാതകത്തിൽ ശനിയെ എങ്ങനെയറിയാം.
ഗ്രഹനിലയിൽ 'മ' എന്ന അക്ഷരമാണ് ശനിയെ സൂചിപ്പിക്കുന്നത്.'ല' എന്ന അക്ഷരമാണ് ലഗ്നത്തെ സൂചിപ്പിക്കുന്നത്.ഒരു ചതുരത്തിൽ പന്ത്രണ്ട് കളങ്ങളിലായി ഗ്രഹനില സ്ഥിതി ചെയ്യുന്നു.ഇതിൽ 'ല' എന്ന് കുറിച്ചിരിക്കുന്ന ലഗ്നം തന്നെയാണ് ഒന്നാം ഭാവം.ഇടത്തുനിന്ന് വലത്തോട്ട് എണ്ണുന്നതാണ് പന്ത്രണ്ടു ഭാവങ്ങൾ.

ദശാശന്തികാലം
പൂയം, അനിഴം, ഉത്രത്താടി എന്നീ നക്ഷത്രക്കാർ ജനിക്കുന്നത് ശനി ദശയിലാണ്.(ശനി ദശാകാലം പത്തൊമ്പത് മാസം)

രോഗം
ആയുസ്സ് കാലകനായ ശനി എല്ലാ രോഗ ദുരിതങ്ങൾക്കും കാരകനാണ്.ഭയം, 
അപമാനം,ജീവിതത്തിലെ അസ്ത്തിരത, അപവാദങ്ങൾ,വൃത്തിയില്ലായ്മ, സാമ്പത്തിക ബാധിത,അലസത,ജയിൽ ബന്തനം,നിജ പ്രവർത്തികൾ എന്നിവ ശനിയുടെ ഫലങ്ങളാണ്.

ഏഴരശനി
ശനി ജന്മലഗ്നനത്തിലും (ജന്മക്കൂറ്) അതിൻ്റെ പന്ത്രണ്ടാം ഭാവത്തിലും രണ്ടാം ഭാവത്തിലും ഇങ്ങനെ മൂന്നു രാശികളിൽ തുടർച്ചയായി സഞ്ചരിക്കുന്ന കാലത്തിനാണ് ഏഴരശനി എന്ന് പറയുന്നത്.ശനി ഒരു രാശിയിൽ നിൽക്കുന്ന കാല ദൈർഘ്യം രണ്ടര വർഷമാണല്ലോ? അതനുസരിച്ച് മൂന്ന് രാശിയിലും കൂടി ഏഴര വർഷം ശനി തുടർച്ചയായി സഞ്ചരിക്കുന്നതു കൊണ്ടാണ് ആ കാലത്തിനെ ഏഴര ശനി എന്ന പേര് സിദ്ധിച്ചത്.

ഏഴരശനിയുടെ ഫലം
അന്യദേശവാസം,സ്ഥാനചലനം, സ്വജ്ജനങ്ങളുടെ വിരോധം,അലച്ചിൽ, ധനനഷ്ടം,ദാരിദ്രം,അപമാനം,വിരഹം, നിരാശരാബോധം,എല്ലാ കാര്യത്തിലും തടസ്സം എന്നിത്യാതി ബഹുവിധങ്ങളായ ക്ലേശങ്ങൾ ഏഴര ശനിക്കാലത്ത് സംഭവിക്കാറുണ്ട്.

ദുരിതം
ജോലി കിട്ടി നാടും വീടും വെടിഞ്ഞ് അന്യനാട്ടിൽ പോകുന്നതും ഏഴര ശനിക്കാലത്താണ്. അന്യദേശവാസവും വിരഹവും വേണമെല്ലോ.ഏഴര ശനിക്കാലത്ത് ചിലപ്പോൾ വിവാഹവും നടക്കാറുണ്ട്.വിവാഹത്തിനു ശേഷമുള്ള ദുരിതവും വിരഹവും അനുഭവിക്കാൻ വേണ്ടി.

കണ്ടകശനി
ജന്മക്കൂറിൻ്റെ നാല്, ഏഴ്, പത്ത്, ഈ കേന്ദ്ര ഭാവങ്ങളിൽ ശനി സഞ്ചരിക്കുന്ന ഭാവത്തെയാണ് കണ്ടകശനിയെന്ന് പറയുന്നത്.

കൊല്ലാതെ കൊല്ലും
കണ്ടകൻ എന്ന പേരു കേൾക്കുമ്പോൾ തന്നെയും ആ കാലത്തിൻ്റെ ഭയങ്കരത ഏറെ കൊറെ മനസ്സിലാക്കാം. കണ്ടകൻ കൊണ്ടേ പോകൂ എന്നൊരു ചൊല്ലുകൂടിയുണ്ട് എന്നാൽ കണ്ടകശനി കൊല്ലുകയില്ല.കൊല്ലാതെ കൊല്ലും എന്നു മാത്രം. 

കണ്ടകശനിയുടെ ഫലം
ജന്മ രത്നത്തിൻ്റെ (കൂറിൻ്റെ) നാലാം ഭാവ രാശിയിൽ ശനി സംഞ്ചരിക്കുന്ന കാലം കുടുംബകലഹം ബന്ധുക്കളുടെ വിരോധം അന്യദേശഗമനം മാതാപിതാക്കൾക്ക് ദുരിതം.ഭാര്യയ്ക്കും മക്കൾക്കും രോഗം തുടങ്ങിയ ഫലങ്ങൾ.

ഏഴാം ഭാവം
ജന്മ കൂറിൻ്റെ ഏഴാം ഭാവ രാശി ശനി സംഞ്ചരിക്കുന്ന കാലം കളത്രപുത്രവിരഹം വിദേശയാത്ര മനക്ലയസം കാര്യങ്ങൾക്ക് തടസ്സം ധനനാശം ജയിൽ ബന്തനം അപവാദം മുതലായ ഫലങ്ങൾ.

പത്താം ഭാവം
ജന്മക്കൂറിൻ്റെ പത്താം ഭാവ രാശിയിൽ ശനി സംഞ്ചരിക്കുന്ന കാലം ജോലിക്ക് തടസ്സം, ധനനഷ്ടം, മാനഹാനി, ദുരിതങ്ങൾ എല്ലാ കാര്യങ്ങൾക്കും തടസ്സം തുടങ്ങിയ ദോശ ഫലം ഉണ്ടാകും.